ഇടത്തരക്കാരുടെ ഇടയില്‍ ട്രെന്‍ഡാകാന്‍ ഗാലക്സി ട്രെന്‍ഡ്- വില 8700 രൂപ

Webdunia
ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (16:54 IST)
PRD
സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ എത്തുമ്പോള്‍ ചിലപ്പോള്‍ പലരെയും ഞെട്ടിപ്പിക്കുന്നത് അതിന്റെ വിലയാണ്. എന്നാല്‍ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്.

ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ പുറത്തിറങ്ങിയ പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപയാണ്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇതിന്റെ വിവരങ്ങള്‍ തല്‍ക്കാലം പുറത്തെത്തിയിരിക്കുന്നത്.

4 നാലിഞ്ച് 80 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള ടിഎഫ്ടി ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ജിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എംബി റാം, നാല് ജി ബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി ബി വരെയുള്ള എസ് ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുമാകും. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത്. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജിപിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ഫോണിലുണ്ട്. 1500 എംഎ എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിനുള്ളത്.