ടിബറ്റില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ മരണം 95 ആയി; നിരവധി പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ജനുവരി 2025 (15:58 IST)
tibet
ടിബറ്റില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ മരണം 95 ആയി. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൂലം കാഠ്മണ്ഡുവിലടക്കം പ്രകമ്പനം ഉണ്ടായി. 
 
കൂടാതെ ഉത്തരേന്ത്യയിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡല്‍ഹിയിലും ബീഹാറിലും ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാവിലെ 6.35നായിരുന്നു ഭൂചലനം ഉണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍ ഉണ്ടായി. നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള ലോ ബുഷിനില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂകമ്പം ഉണ്ടായത്.
 
ഭൂകമ്പത്തിന്റെ ആഘാതം വിലയിരുത്താന്‍ നേപ്പാളിലെയും ഇന്ത്യയിലെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ തയ്യാറെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങളാണ് നേപ്പാളിലേതും ടിബറ്റിലേതും. നേപ്പാളില്‍ 2005ലുണ്ടായ ഉണ്ടായ ഭുചലനത്തില്‍ പതിനായിരത്തിലധികം പേരാണ് മരണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍