കലോത്സവ സമാപനം: തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

അഭിറാം മനോഹർ

ചൊവ്വ, 7 ജനുവരി 2025 (17:09 IST)
School Youth festival
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുവിദ്യഭ്യാസ ഡയറക്ടര്‍ ആണ് അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി. നേരത്തെ വേദികള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും 3 ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
 
ജില്ലയിലെ മറ്റ് സ്‌കൂളിലെ കുട്ടികള്‍ക്ക് കലോത്സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം വിദ്യഭ്യാസ വകുപ്പ് അംഗീകരിക്കുകയായിരുന്നു. അതേസമയം നാളെ സ്‌കൂള്‍ കലോത്സവം അവസാനിക്കാനിരിക്കെ സ്വര്‍ണ്ണക്കപ്പിനായുള്ള പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്താണ്. ഇതിനിടെ സ്‌കൂള്‍ കലോത്സവത്തില്‍ ഏ ഗ്രേഡ് കിട്ടിയ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫി വിതരണം വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടി എസ് എം വി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. പതിനാറായിരത്തോളം പേര്‍ക്കാണ് ട്രോഫിയും പ്രശസ്തി പത്രവും നല്‍കുക. ബുധനാഴ്ച സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫിയും ജില്ലാതല വിജയികള്‍ക്കുള്ള ട്രോഫികളും നല്‍കും. ചൂരല്‍മലയിലെ മത്സരാര്‍ഥികള്‍ക്ക് പൊതുവിദ്യഭ്യാസ വകുപ്പ് പ്രത്യേക സമ്മാനം നല്‍കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍