സെൻസെക്‌സിൽ 476 പോയന്റിന്റെ നേട്ടം,സൂചികകൾ റെക്കോഡ് ഉയരത്തിൽ

Webdunia
ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (16:27 IST)
രാജ്യത്തെ ഓഹരിവിപണി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 476 പോയന്റ് നേട്ടത്തിൽ 58,723.20ലും നിഫ്റ്റി 139 പോയന്റ് ഉയർന്ന് 17,519.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
യുഎസ് പണപ്പെരുപ്പനിരക്ക് കുറയുമെന്ന പ്രതീക്ഷ ആഗോള സൂചികകളിൽ ചലനമുണ്ടാക്കി. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർന്നതിനെതുടർന്ന് എല്ലാമേഖലകളിലെ ഓഹരികളിലും വാങ്ങൾ താൽപര്യം പ്രകടമായിരുന്നു. എജിആർ കുടിശ്ശികക്ക് നാലുവർഷം മൊറട്ടോറിയം പ്രഖാപിച്ചത് ടെലികോം ഓഹരികൾക്ക് നേട്ടമായി.
 
ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഒഎൻജിസി, ടൈറ്റാൻ കമ്പനി, എച്ച്‌സിഎൽ ടെക്, എസ്ബിഐ, പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്‌സ്, ഹിൻഡാൽകോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ ടെലികോം സൂചിക 3.45ശതമാനം ഉയർന്നു.
 
നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, മെറ്റൽ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.65ശതമാനവും സ്മോൾ ക്യാപ് സൂചിക .86 ശതമാനവും മുന്നേറി.

അനുബന്ധ വാര്‍ത്തകള്‍

Next Article