യൂസേജ്,ലൈസൻസ് ഫീ,അടക്കമുള്ള അഡ്‌ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തിൽ നൽകേണ്ട കുടിശ്ശികയ്ക്കാണ് നാലുവർഷത്തെ മൊറട്ടോറിയം അനുവദിച്ചത്. ഏപ്രിലിൽ അടയ്ക്കേണ്ട സെപ്ക്‌ട്രം ഇൻസ്റ്റാൾമെന്റിന് ഒരു വർഷത്തെ മോറട്ടോറിയം അനുവദിക്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ഐഡിയ-വോഡഫോൺ, എയർടെൽ എന്നീ കമ്പനികൾക്കാണ് തീരുമാനം ഏറ്റവുമധികം ഗുണം ചെയ്യുക. വാഹനനിർമ്മാണ മേഖലയിൽ ഉത്‌പാദനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനപദ്ധതികൾക്കും കേന്ദ്രം അനുമതി നൽകി. പുതിയ പദ്ധതികൾ വഴി 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.