എൽഐ‌സി പ്രാഥമിക ഓഹരി വിൽപ്പന: നടത്തിപ്പ് അവകാശം നേടിയെടുക്കാൻ 16 സ്ഥാപനങ്ങൾ രംഗത്ത്

ചൊവ്വ, 24 ഓഗസ്റ്റ് 2021 (19:14 IST)
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) നടത്തിപ്പവകാശം സ്വന്തമാക്കാൻ 16 സ്ഥാപനങ്ങൾ മത്സര രം​ഗത്ത്. ഇന്നും നാളെയുമായി സ്ഥാപനങ്ങൾ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പിന് (ഡിഐപിഎഎം) മുന്നിൽ നടത്തിപ്പ് സ്വന്തമാക്കുന്നതിനായുളള അവതരണം നടത്തുമെന്നാണ് റിപ്പോർട്ട്.
 
ഓഹരി വിൽപ്പന നടത്തിപ്പിനായി പരമാവധി 10 ബുക്ക് റണ്ണിങ് ലീഡ് മാനേജർമാരെ തെരഞ്ഞെടുക്കും. ഈ സാമ്പത്തിക വർഷം തന്നെ എൽഐസി ഐപിഒ പൂർത്തിയാക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍