ദിനവ്യാപരത്തിലെ ഉയർന്ന നിലവാരത്തിൽനിന്ന് സെൻസെക്‌സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവിൽ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മർദത്തിൽ 1.2 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്.