സെൻസെക്‌സിൽ 400 പോയന്റിലേറെ നഷ്‌ടം, നിഫ്‌റ്റി 16,500ന് താഴെയെത്തി

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (12:53 IST)
ഓഹരിസൂചികകളിൽ കനത്ത നഷ്ടം.യുഎസ് ഫെഡറൽ റിസർവിന് ഉത്തേജകനടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും  ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പിന്നോട്ടടിച്ചത്.
 
സെൻസെക്‌സ് ഒരു ഘട്ടത്തിൽ 419 പോയന്റ് താഴ്‌ന്ന് 55,210ലും നിഫ്‌റ്റി 161 പോയന്റ് താഴ്‌ന്ന് 16,407ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ താഴ്‌ന്നു. ഐടി സൂചിക 0.50ശതമാനത്തോളം ഉയരുകയുംചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article