ഐ‌ടി ഓഹരികളിൽ മുന്നേറ്റം, നിഫ്റ്റി 16,600ന് മുകളിൽ ക്ലോസ് ചെയ്‌തു

ചൊവ്വ, 17 ഓഗസ്റ്റ് 2021 (16:16 IST)
അവസാന മണിക്കൂറുകളിൽ നിക്ഷേപക താൽപര്യം വർധിച്ചതോടെ ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകളെ റെക്കോഡ് നേട്ടത്തിലേക്കെത്തിച്ചത്.
 
സെൻസെക്‌സ് 209.69 പോയന്റ് ഉയർന്ന് 55,792.27ലും നിഫ്റ്റി 51.60 പോയന്റ് നേട്ടത്തിൽ 16,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ദിനവ്യാപാരത്തിനിടെ സെൻസെക്‌സ് 55,855, നിഫ്റ്റി 16,628 എന്നിങ്ങനെ റെക്കോഡ് ഉയരംകുറിച്ചിരുന്നു.
 
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, വിപ്രോ, ടെക് മഹീന്ദ്ര, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.നിഫ്റ്റി ഐടി, എഫ്എംസിജി സൂചികകൾ 1-2.5ശതമാനം ഉയർന്നു. മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ രണ്ടുശതമാനം താഴുകയുംചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍