വീണ്ടും റെക്കോഡ് ഉയരം കീഴടക്കി വിപണി, നിഫ്‌റ്റി 16,350ന് മുകളിൽ ക്ലോസ് ചെയ്‌തു

വ്യാഴം, 12 ഓഗസ്റ്റ് 2021 (17:02 IST)
വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി ഓഹരിസൂചികകൾ. ആഴ്ചയിലെ ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്ന ദിവസമായിരുന്നിട്ടും ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തിൽ വിപണി കുതിച്ചു. 
 
ദിനവ്യാപരത്തിനിടെ ഒരു ഘട്ടത്തിൽ സെൻസെക്‌സ് എക്കാലത്തെയും ഉയരമായ 54,874 നിലവാരത്തിലെത്തിയെങ്കിലും 318.05 പോയന്റ് നേട്ടത്തോടെ 54,843.98ലിലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 82.10 പോയന്റ് ഉയർന്ന് 16,364.40ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌റ്റോക് സ്പ്‌ളിറ്റ് പ്രഖ്യാപിച്ചതോടെ ഐആർസിടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
 
അതേസമയം ഈ ആഴ്‌ച്ചയുടെ തുടക്കം മുതൽ നഷ്ടത്തിലായിരുന്നു സ്മോൾക്യാപ്,മിഡ് ‌ക്യാപ് ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. ഐടി, ഊർജം, പൊതുമേഖല ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്‌സ് തുടങ്ങിയ സൂചികകൾ 1-2.5ശതമാനം ഉയർന്നു. മിഡ്‌ക്യാപ്-സ്മോൾ ക്യാപ് സൂചിക 1-2 ശതമാനം നേട്ടമുണ്ടാക്കി. ഫാർമ സെക്‌ടർ മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍