ഓഹരിവിപണി സൂചികകളിൽ നേട്ടം തുടരുന്നു. നിഫ്‌റ്റി എക്കാലത്തെയും ഉയർന്ന നിലവാരമായ 16,650ന് മുകളിലെത്തി. സെൻസെക്‌സ് 56,000 കടന്നു. 233 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്.
എശ്ഴ്‌ഡിഎഫ്‌സിയുടെ ചുവട് പിടിച്ച് ബാങ്കിങ് ഓഹരികളിൽ ഉണർവുണ്ടായി. ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് ഇന്ന് നഷ്ടത്തിലുള്ളത്.