കൊറോണഭീതിയിൽ തകർന്ന് ഓഹരിവിപണി, സെൻസെക്‌സിൽ 1134 പോയന്റ് നഷ്ടത്തോടെ തുടക്കം

ആഭിറാം മനോഹർ
തിങ്കള്‍, 9 മാര്‍ച്ച് 2020 (09:50 IST)
ലോകമാകെ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരിവിപണി സൂചിക. കൊറോണ കേസുകൾ ലോകമെങ്ങും വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ കൂട്ടമായി ഓഹരികൾ വിറ്റൊഴിയുന്നതാണ് വിപണിയെ മോശമായി ബാധിക്കുന്നത്. സെൻസെക്‌സ് 1,134 പോയന്റ് നഷ്ടത്തിൽ 36,441ലും നിഫ്‌റ്റി 321 പോയന്റ് താഴ്‌ന്ന് 10,667ലുമാണ് വ്യാപാരം നടക്കുന്നത്.
 
ബിഎസ്ഇയിലെ 203 ഓഹരികളാണ് നേട്ടത്തിലുള്ളത്. ലിസ്റ്റ് ചെയ്‌തിരിക്കുന്നവയിൽ 665 ഓഹരികള്‍ നഷ്ടത്തിലും 66 ഓഹരികൾ മാറ്റമില്ലാതെയും തുടരുന്നു.സെൻസെക്‌സ് 36,400 നിലവാരത്തിലെത്തി.നിഫ്‌റ്റി 10,657 പോയന്റോടെ ഏഴ് മാസത്തെ താഴ്ന്ന നിലവാരത്തിലാണുള്ളത്. ഓഎന്‍ജിസി, വേദാന്ത, ഇന്‍ഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ് ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലുള്ള ഓഹരികൾ.
 
ബിപിസിഎല്‍, ഐഒസി, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികൾ വിപണിയിൽ നേരിയ നേട്ടം രേഖപ്പെടുത്തി

അനുബന്ധ വാര്‍ത്തകള്‍

Next Article