പരിശോധന വേണമെന്ന് ആരും പറഞ്ഞില്ല, പ്രചാരണങ്ങളിൽ പകുതിയും തെറ്റെന്ന് കൊറോണ സ്ഥിരീകരിച്ച യുവാവ്

അഭിറാം മനോഹർ

തിങ്കള്‍, 9 മാര്‍ച്ച് 2020 (08:46 IST)
റാന്നി: മെഡിക്കൽ ചെക്കപ്പ് വേണമെന്ന നിർദേശം വിമാനത്താവളത്തിലോ നാട്ടിലെത്തിയ ശേഷമോ ലഭിച്ചിരുന്നില്ലെന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ്.തനിക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല.ഇറ്റലിയിൽ നിന്നും എത്തിയതാണെന്ന വിവരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നതായും യുവാവ് പറഞ്ഞു.
 
വിവാഹ ചടങ്ങുകളിൽ ഒന്നും പങ്കെടുത്തിട്ടില്ല പക്ഷേ ഷോപ്പിംഗ് മാളിൽ പോയിട്ടുണ്ട്. കുടുംബത്തിലുള്ള ഏഴ് പേർ ചികിത്സയിലാണെന്നും നിർവന്ധിച്ചാണ് തന്നെ അശുപത്രിയിലെത്തിച്ചെതെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും സ്വയം കാറോടിച്ചാണ് ആശുപത്രിയിലെത്തിയതെന്നും യുവാവ് പറഞ്ഞു.പുനലൂരിലെ ബന്ധുവീട്, എസ്.പി. ഓഫീസ്, പോസ്‌റ്റ് ഓഫീസ് എന്നിവിടങ്ങളിലും സമീപത്തെ വീടുകൾ, ചില കടകൾ എന്നിവിടങ്ങളിൽ പോയിരുന്നുവെന്നുള്ളത് സത്യം തന്നെയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് പോയത്.ഞങ്ങള്‍ ഇറ്റലിയില്‍ നിന്ന് പോരുമ്പോള്‍ കൊറോണ ഇത്ര കണ്ട് പ്രചരിച്ചിരുന്നില്ല. എങ്കിലും എമിഗ്രേഷനിൽ വിവരം ധരിപ്പിച്ചിരുന്നതായും യുവാവ് വിശദമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍