രാജ്യത്ത് മൂന്നുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു, വൈറസ് ബധിതരുടെ എണ്ണം 34 ആയി

ശനി, 7 മാര്‍ച്ച് 2020 (19:55 IST)
ഡൽഹി: രാജ്യത്ത് മൂന്ന് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറാനിൽനിന്നുമെത്തിയ രണ്ട് ലഡാക് സ്വദേശികൾക്കും ഒമാനിൽനിന്നും എത്തിയ തമിഴ്നാട് സ്വദേശിക്കുമാണ് പുതിതായി വൈറസ് സ്ഥിരീകരിച്ചത്. മുന്നുപേരുടെയും ആരോഗ്യനില തൃപ്തികരണമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
 
രാജ്യത്ത് അതിവേഗം കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ അൾക്കൂട്ടങ്ങൾ പരമവിധി ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. പ്രധാനമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലായിരുന്നു നിർദേശം. രോഗം പടരുന്ന പ്രദേശങ്ങളിൽ അടിയന്തര വൈദ്യ സഹയം എത്തിക്കണം. ക്വറന്റൈൻ ചെയ്യുന്നതിനായി പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
 
ഇറ്റലിയിൽനിന്നുമെത്തിയ രണ്ട് പേർക്ക് കോവിഡ് സംശയിക്കുന്നതിനെ തുടർന്ന് പഞ്ചാബിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജാൻസി റിപ്പോർട്ട് ചെയ്തു. പൂനെയിൽനിന്നുമുള്ള അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് അശുപത്രി അധികൃതർ. രണ്ടുപേർക്ക് വൈറസ് ബാധയെന്ന സംശയത്ത് തുടർന്ന് ജമ്മുയിലും സാംബയിലും പ്രൈമറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം ഇറ്റലിയിൽനിന്നുമെത്തിയ വിനോദ സഞ്ചാരികളുമായി സമ്പർക്കം പുലർത്തിയ 280 പേർക്ക് വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തി  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍