മൈഗ്രെയ്ൻ ഉള്ളവർ ഉറക്കത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അറിയു !

ശനി, 7 മാര്‍ച്ച് 2020 (19:08 IST)
മൈഗ്രെയ്ൻ ഉണ്ടാകുന്നതിന് പല കാരണങ്ങൾ ഉണ്ട് ജനിതകപരമായ ഘടകങ്ങൾക്കും ഇതിൽ വലിയ പങ്കാണുള്ളത്. മൈഗ്രെയ്നെ ട്രിഗർ ചെയ്യുന്ന കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കുക എന്നതാണ് മൈഗ്രെയ്ൻ അലട്ടുന്നവർ പ്രധാനമായും ചെയ്യേണ്ടത്. ഉറക്കം ശരിയല്ലാത്ത രീയിലാണെങ്കിൽ മൈഗ്രെയ്ൻ ട്രിഗർ ചെയ്യാനുള്ള സധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
 
അമിതമായ ഉറക്കവും, ഉറക്കക്കുറവും ഒരേപോലെ മൈഗ്രെയ്ന് കാരണമാകും. അതിനാൽ ഉറക്കം കൃത്യമായ രീതിയിലും സമയത്തും ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. 
 
മൈഗ്രെയ്ന് ട്രിഗർ നൽകുന്ന മറ്റൊന്നാണ് പെർഫ്യൂമുകൾ. ചില ഗന്ധങ്ങൾ പെട്ടന്ന് മൈഗ്രെയ്നെ ഉണർത്തുന്നതിനും അസഹ്യമായ വേദന ഉണ്ടാക്കുന്നതിനും കാരണമാകും. ചോക്ലേറ്റുകൾ, മദ്യം, കോഫി, വൈൻ എന്നിവയിൽ നിന്നും മൈഗ്രെയ്ൻ ഉള്ളവർ അകലം പാലിക്കുന്നതാണ് ഉത്തമം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍