കൊവിഡ് 19: ഇന്ത്യയുൾപ്പെടെ 14 രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്കേർപ്പെടുത്തി

അഭിറാം മനോഹർ

തിങ്കള്‍, 9 മാര്‍ച്ച് 2020 (09:03 IST)
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ പതിനാല് രാജ്യക്കാർക്ക് ഖത്തർ പ്രവേശന വിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും വിലക്ക് ബാധകമാണ്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടുകൂടി ഖത്തറിൽ താമസ വിസയുള്ളവർ,വിസിറ്റിംഗ് വിസയുള്ളവർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ പ്രവേശിക്കാൻ സാധിക്കില്ല.
 
പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ നീണ്ട അവധിക്കും മറ്റുമായി നാട്ടിലേക്ക് പോയ പതിനായിരകണക്കിന് മലയാളികളുടെ ഖത്തറിലേക്കുള്ള മടക്കയാത്ര അനിശ്ചിതമായി നീളും.പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്,സിറിയ,ചൈന എന്നീ രാജ്യക്കാർക്കും ഖത്തർ പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍