എറണാകുളത്തും കോവിഡ് 19 ബാധ സ്ഥിരീകരിച്ചു, വൈറസ് ബാധ സ്ഥിരീകരിച്ചത് 3 വയസ്സുള്ള കുട്ടിക്ക്

അഭിറാം മനോഹർ
തിങ്കള്‍, 9 മാര്‍ച്ച് 2020 (09:20 IST)
സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും അച്ഛനും അമ്മക്കുമൊപ്പം നാട്ടിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
 
ഇറ്റലിയിൽ നിന്നെത്തിയ 3 വയസ്സുള്ള കുട്ടിക്ക് കൂടെ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറായി ഉയർന്നു. ഏഴാം തീയതിയാണ് ഇവര്‍ ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയത്. അച്ഛന്‍റെയും അമ്മയുടേയും സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെത്തിയ വിമാനത്താവളത്തിലെ ആളുകളെയും നിരീക്ഷിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article