വിൽപ്പന സമ്മർദ്ദം, മിഡ്-സ്മോൾ ക്യാപുകൾക്ക് കനത്ത നഷ്ടം, സെൻസെക്‌സ് 151 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (17:22 IST)
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിവിപണി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. ദിനവ്യാപരത്തിനിടെ എക്കാലത്തെയും ഉയരം കുറിച്ച ശേഷമാണ് ചെറിയ നേട്ടത്തിൽ സെൻസെക്‌സ് ക്ലോസ് ചെയ്‌തത്.
 
സെൻസെക്‌സ് 151.81 പോയന്റ് നേട്ടത്തിൽ 54,554.66ലും നിഫ്റ്റി 21.80 പോയന്റ് ഉയർന്ന് 16,280.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.പൊതുമേഖല ബങ്ക്, മെറ്റൽ, ഫാർമ, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്. ഒരു സമയത്ത് റെക്കോഡ് ഉയരമായ 54,779.6 പോയന്റ് സെൻസെക്‌സ് കീഴടക്കുകയും പിന്നീട് 54,308 പോയന്റുവരെ താഴുകയുചെയ്തു. നിഫ്റ്റിയാകട്ടെ 16,359 നിലവാരംതൊട്ട് പിൻവാങ്ങി.
 
ശ്രീ സിമന്റ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻക്ടറൽ സൂചികകളിൽ ഐടി ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് രണ്ടുശതമാനവും സ്‌മോൾ ക്യാപ് ഒരുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article