കച്ചവടം പൊടിപൊടിച്ചു: നാലുദിവസംകൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26,000 കോടിയുടെ വിൽപ്പന

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (09:51 IST)
കൊവിഡ് വ്യാപനത്തിനിടെയും വിൽപ്പനമേളയിൽ വമ്പൻ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ. കഴിഞ്ഞ 4 ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയിൽ 26,000 കോടിയാണ് ആമസോണും ഫ്ലിപ്കാർട്ടും സ്വന്തമാക്കിയത്. ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത് എന്ന് കമ്പനികൾ പറയുന്നു. 20,000 കോടിയുടെ വിൽപ്പനയാണ് 2019ൽ കമ്പനികൾ നേടിയത്.  
 
സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൽ, ടാബ്‌ലറ്റ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയാണ് വിൽപ്പന മേളയിൽ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെട്ടത്. മൊബൈൽ ഫോൺ വിൽപ്പനയിൽ ആമസോണിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായി. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകൾ ആമസോണിൽ ലഭ്യമാക്കിയിരുന്നു. നാലുകൊടിയിലധികം ഉൽപ്പനങ്ങളാണ് ആമസോൺ വിൽപ്പനയ്ക്ക് ഒരുക്കിയത്.  
 
ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് വിഭാഗത്തിൽപ്പെട്ട ഉത്പന്നങ്ങൾക്കായിരുനു ഫ്ലിപ്കാർട്ടിൽ ആവശ്യക്കാരേറെ. ഓരോ സെക്കൻഡിലും 110 ഓർഡർ പെയ്മെന്റുകൾ  ഫ്ലിപ്കാർട്ടിന് ലഭിച്ചു എന്നാണ് കണക്കുകൾ. 40,000 ബ്രാൻഡുകളിൽനിന്നായി 1.6 കോടി ഉത്പന്നങ്ങൾ ഫാഷൻ വിഭാഗത്തിൽ മാത്രം ഫ്ലിപ്കാർട്ട് വിറ്റഴിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article