പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തെഴുതി വനിതാ ലീഗ്

ശ്രീനു എസ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (09:42 IST)
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തെഴുതി വനിതാ ലീഗ്. ഇപ്പൊഴത്തെ നിയമം ശക്തമായിട്ടാണ് ഇരിക്കുന്നത്. പിന്നെയെന്തിനാണ് വീണ്ടും സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത്. ഇതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തുഗുണമാണ് ലഭിക്കാന്‍ പോകുന്നതെന്നും വനിതാ ലീഗ് കത്തില്‍ ചോദിക്കുന്നു. 
 
ഇത് പെണ്‍കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി ലിവിങ് റിലേഷന്‍ കൂട്ടാനാണ് സാധ്യതയെന്നും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍ നിന്ന് 18 ആക്കി കുറച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article