ബൈക്കിന് പിന്നിലിരിയ്ക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലേ ? എങ്കിൽ ഓടിയ്ക്കുന്നയാൾക്ക് ലൈസൻസ് നഷ്ടമാകും

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2020 (09:14 IST)
തിരുവനന്തപുരം: ബൈക്ക് യാത്രയിൽ പിന്നിലിരിയ്ക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ ഇനി ബൈക്ക് ഓടിയ്ക്കുന്നയാളുടെ ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ഭേദഗതി പ്രകാരം ലൈസൻസ് അയോഗ്യമാക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ട് എന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ എംആർ അജിത്കുമാർ വ്യക്തമാക്കി. കേന്ദ്രം നിശ്ചയിച്ച 1,000 രൂപ പിഴ സംസ്ഥാന സർക്കാർ 500 രൂപയക്കി കുറച്ചിരുന്നു. 
 
എന്നാൽ മൂന്നുമാസത്തേയ്ക്ക് ലൈസൻസ് റദ്ദാക്കാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും, ലൈസൻസ് റദ്ദാക്കാനും, റിഫ്രഷർ കോഴ്സിന് അയയ്ക്കാനും അധികാരമുണ്ടാകും. മലപ്പുറം ജില്ലയിൽ ഇത് നടപ്പിലാക്കിയതോടെ ഹെൽമെറ്റ് ഉപയോഗിയ്കുന്നവരുടെ എണ്ണം വർധിച്ചു എന്നും അപകടനിരക്ക് കുറഞ്ഞു എന്നും ട്രാൻസ്‌പോർട്ട് കമ്മീഷൻ അറിയിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

Next Article