മം‌മ്‌ത മോഹൻദാസ് ഇനി നിർമ്മാതാവ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

വ്യാഴം, 22 ഒക്‌ടോബര്‍ 2020 (22:25 IST)
അഭിനേത്രിയായും ഗായികയായും തന്റെ പ്രതിഭ തെളിയിച്ച മംമ്ത മോഹൻദാസ് സിനിമയില്‍ പുതിയ ചുവട് വെക്കുകയാണ്. നിർമാതാവ് ആകുകയാണ്  താരം. താൻ ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ പൂജ ചടങ്ങുകളുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് നടി കാര്യം അറിയിച്ചത്. 
 
ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ വരുമെന്നും നടി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
 
അതേസമയം ചെമ്പൻ വിനോദും മംമ്ത മോഹൻദാസും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. സോഹൻ സീനുലാൽ ആണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍