ലോക്ക് ഡൗൺ കാലത്തെ ഇടവേളയ്ക്കുശേഷം വിദ്യ ബാലൻ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. ശകുന്തള ദേവിയ്ക്ക് ശേഷം ഫോറസ്റ്റ് ഓഫീസർ ആകാൻ ഒരുങ്ങുകയാണ് നടി. 'ഷെർനി' എന്നു പേരു നൽകിയിട്ടുള്ള ചിത്രത്തിൻറെ ഷൂട്ടിംഗ് ഒക്ടോബർ അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. ലോക്ക് ഡൗൺ കാരണം നീണ്ടുപോയ ഈ സിനിമയുടെ ചിത്രീകരണം മധ്യപ്രദേശിൽ അടുത്തുതന്നെ ആരംഭിക്കും.