'ആരെങ്കിലും മേരിയെയും മലരിനെയും ഓർക്കുന്നുണ്ടോ?’ പ്രേമം റിലീസ് ആയി അഞ്ചുവർഷത്തിനുശേഷം ഈ ചോദ്യവുമായി എത്തിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. സായ് പല്ലവിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കു വച്ചു കൊണ്ടാണ് അനുപമയുടെ ചോദ്യം. ഇരുവരും ഒന്നിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രം പങ്കുവെച്ചത് എന്നതാണ് ശ്രദ്ധേയം.