കഴിഞ്ഞവ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 145.52 പോയിന്റ് നേട്ടത്തില്‍ 20,565.78ലും ദേശീയ സൂചിക നിഫ്റ്റി 44.55 പോയിന്റ് മുന്നേറി 6,101.65ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.