കൊളംബിയ തകര്‍ത്തു, കോപ്പയില്‍ മൂന്നാം സ്ഥാനം!

Webdunia
ഞായര്‍, 26 ജൂണ്‍ 2016 (10:00 IST)
കോപ്പ അമേരിക്കയില്‍ കൊളംബിയയുടെ തകര്‍പ്പന്‍ പ്രകടനം. ആതിഥേയരായ അമേരിക്കയെ തകര്‍ത്താണ് കൊളംബിയ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയം നേടിയത്.
 
ഞായറാഴ്ച പുലര്‍ച്ചെ നടന്ന ലൂസേഴ്സ് ഫൈനലില്‍ കാര്‍ലോസ് ബാക്കയാണ് കൊളംബിയയ്ക്ക് വിജയകാരണമായ ഗോള്‍ സമ്മാനിച്ചത്.
 
കളിയുടെ മുപ്പത്തൊന്നാം മിനിറ്റിലായിരുന്നു കാര്‍ലോസ് അമേരിക്കയുടെ വലകുലുക്കിയത്. ഗോള്‍ മടക്കാന്‍ ഒട്ടേറെ അവസരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചെങ്കിലും അതൊന്നും വിജയപഥത്തിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
Next Article