രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യം, വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കി

അഭിറാം മനോഹർ
വ്യാഴം, 2 ഏപ്രില്‍ 2020 (11:37 IST)
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്ലാൻഡ്‌സ്ലാം ടൂർണമെന്റായ വിംബിൾഡൺ റദ്ദാക്കി.സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് ആണ് ഈ വിവരം അറിയിച്ചത്. ജൂൺ 29 മുതൽ ജൂലൈ 12 വരെയായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നൽ കോർട്ട് ഒരുക്കുന്നതിൽ തന്നെ മാസങ്ങൾ വേണമെന്നിരിക്കെ ഈ തിയ്യതിയിൽ മത്സരങ്ങൾ നടത്തുന്നതിൽ പോലും ബുദ്ധിമുട്ടാണ്.
 
1877ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 75 വര്‍ഷത്തിനിടെ ആദ്യമായാണ് റദ്ദാക്കുന്നത്. ഇതിന് മുൻപ് ഒന്നും രണ്ടും മഹായുദ്ധങ്ങളുടെ കാലത്ത് മാത്രമാണ് വിംബിൾഡൺ റദ്ദാക്കിയിട്ടുള്ളത്. നേരത്തെ വിംബിൾഡൺ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താമെന്ന് നിർദേശങ്ങൾ വന്നെങ്കിലും സംഘാടകർ ഇത് തള്ളിക്കളയുകയായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article