ഛേത്രി മുതൽ മെസ്സി വരെ, കൊവിഡ് 19 പ്രതിരോധത്തിന് രംഗത്തിറങ്ങി ഫുട്ബോൾ ലോകം

അഭിറാം മനോഹർ
ബുധന്‍, 25 മാര്‍ച്ച് 2020 (10:14 IST)
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യസംഘടനയും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്യാമ്പയിനിൽ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും താരങ്ങൾ പങ്കെടുക്കുന്ന ബോധവത്കരണ ക്യാമ്പയിനിൽ ഛേത്രിയെ കൂടാതെ അലിസൺ ബെക്കർ,ഐകർ കസീയസ്,ലയണൽ മെസ്സി തുടങ്ങി ഇപ്പോൾ കളിക്കുന്നവരും മുൻതാരങ്ങളുമടക്കം 28 താരങ്ങൾ പങ്കെടുക്കും.
 
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളായിരിക്കും കളിക്കാർ വീഡിയോ വഴി പങ്കുവെക്കുക. 13 ഭാഷകളിലായാണ് വീഡിയോ പുറത്തിറങ്ങുക.
 
ലോകത്ത് വലിയ ആശങ്കകൾ സൃഷ്ടിച്ച് കൊറോണ വ്യാപനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 18,600 ലധികം ആളുകളാണ് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത്.യൂറോപ്പിൽ ഇറ്റലി,സ്പെയിൻ,ഫ്രാൻസ് എന്നിവിടങ്ങളിൽ മരണം തുടരുകയാണ്.ഇറ്റലിയിൽ ഇന്നലെ മാത്രം 734 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം അരലക്ഷത്തോളമെത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article