Vinesh Phogat: ഒളിമ്പിക്സിൽ അപ്രതീക്ഷിത തിരിച്ചടി, ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു, മെഡൽ നഷ്ടമാകും

അഭിറാം മനോഹർ
ബുധന്‍, 7 ഓഗസ്റ്റ് 2024 (12:23 IST)
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്  അയോഗ്യയാകും എന്നാണ് റിപ്പോര്‍ട്ട്.
 
 ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സരദിവസം രാവിലെ പരിശോധിക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗാട്ടിന് അനുവദനീയമായ ഭാരപരിധിയേക്കാള്‍ 100 ഗ്രാം കൂടുതലായെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായ മെഡല്‍ നഷ്ടമയി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article