ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ലഭിക്കുമോ? വിനീഷിന്റെ ഹര്‍ജി ഇന്ന് പരിഗണനയില്‍ താരത്തിനായി വാദിക്കുന്നത് ഹരീഷ് സാല്‍വെ

അഭിറാം മനോഹർ
വെള്ളി, 9 ഓഗസ്റ്റ് 2024 (10:34 IST)
പാരീസ് ഒളിമ്പിക്‌സില്‍ അവസാന നിമിഷം ഭാരക്കൂടുതലിനെ തുടര്‍ന്ന് മെഡല്‍ നഷ്ടമായ ഗുസ്തി താരം വിനീഷ് ഫോഗാട്ടിന്റെ പരാതി കായിക തര്‍ക്കപരിഹാര കോടതി ഇന്ന് പരിഗണിക്കും. കായികരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള കോര്‍ട്ട് ഓഫ് ആര്‍ബിറ്റേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിലാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. വെള്ളി മെഡല്‍ പങ്കുവെയ്ക്കണമെന്നാണ് ഹര്‍ജിയില്‍ വിനേഷിന്റെ ആവശ്യം.
 
 സ്വര്‍ണമെഡല്‍ പോരാട്ടത്തിന് യോഗ്യത നേടിയ ദിവസം അനുവദനീയമായ ഭാരപരിധിയിലായിരുന്നു താരമെന്നതാണ് കോടതിയെ സമീപിക്കാന്‍ കാരണം. സെമിഫൈനലിന് ശേഷം നടത്തിയ പരിശോധനയിലാണ് താരത്തിന് അനുവദനീയമായതിലും ഭാരം കണ്ടെത്തിയത്. മൂന്ന് മത്സരമുള്ളതിനാല്‍ ആരോഗ്യം നിലനിര്‍ത്താനായി ഭക്ഷണം കഴിച്ചതാകാം താരത്തിന് തിരിച്ചടിയായതെന്നാണ് കരുതുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ വക്കീലായ ഹരീഷ് സാല്‍വെയാണ്  കായിക തര്‍ക്കപരിഹാര കോടതിയില്‍ വിനേഷിനായി ഹാജരാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article