ആദ്യത്തെ ഒളിമ്പിക്സ് അല്ലല്ലോ, പിഴവ് വിനേഷിനും പറ്റി, അവർക്കും മെഡൽ നഷ്ടത്തിൽ ഉത്തരവാദിത്തമുണ്ട്: സൈന നേഹ്‌വാൾ
കഴിഞ്ഞ 3 വര്‍ഷമായി വിനേഷ് ഫോഗാട്ടിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന ആളാണ് ഞാന്‍. എല്ലാ കായിക താരങ്ങളും അങ്ങനൊരു നിമിഷത്തിനായാണ് കാത്തിരിക്കുന്നത്. ഈ നിമിഷം വിനേഷ് അനുഭവിക്കുന്ന വേദനയും നിരാശയും എനിക്ക് മനസ്സിലാകും. ഒരു കായികതാരമെന്ന നിലയില്‍ ആ വികാരം പറയാന്‍ എനിക്ക് വാക്കുകളില്ല. ഒരുപക്ഷേ ശരീരഭാരം പെടെന്ന് കൂടിയതാകാം. വിനേഷ് ഒരു പോരാളിയാണ്. എക്കാലവും മഹത്തരമായ രീതിയില്‍ അവര്‍ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട്. അടുത്ത തവണ ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പിക്കാന്‍ വിനേഷിനാകും.
ഒളിമ്പിക്‌സ് പോലെ ഇത്രയും ഉയര്‍ന്ന തലത്തില്‍ മത്സരിക്കുന്ന താരങ്ങള്‍ക്ക് ഇത്തരം പിഴവുകള്‍ സംഭവിക്കാറില്ല. അവര്‍ ഭാരപരിശോധനയില്‍ എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യമാണ്. പാരീസില്‍ വിനേഷിനെ സഹായിക്കാന്‍ ഒരു വലിയ സംഘം തന്നെ ഒപ്പമുണ്ട്. ഗുസ്തിയിലെ നിയമങ്ങളെ പറ്റി എനിക്കത്ര പിടിയില്ല. എന്തായാലും ഇത് വളരെ വേദനിപ്പിക്കുന്നതാണ്. ഇത് വിനേഷിന്റെ ആദ്യ ഒളിമ്പിക്‌സല്ല, ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നത് മനസിലാകുന്നില്ല. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് വിനേഷ്. എങ്കിലും അവരുടെ ഭാഗത്തും പിഴവുണ്ടെന്ന് വ്യക്തമാണ്. ഇത്തരമൊരു സുപ്രധാന മത്സരത്തിന് മുന്‍പ് ഭാരക്കൂടുതല്‍ കൂടുതലായതിനാല്‍ അയോഗ്യയാക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഒരു ഉറച്ച മെഡല്‍ നഷ്ടമായതില്‍ എനിക്കും നിരാശയുണ്ട്. സൈന പറഞ്ഞു.