ഇന്ത്യൻ ഗുസ്തിതാരം അന്തിം പംഘലിൻ്റെ അക്രഡിഷൻ കാർഡുപയോഗിച്ച് സഹോദരി ഒളിമ്പിക് വില്ലേജിൽ, ലോകരാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ട് ഇന്ത്യ

അഭിറാം മനോഹർ

വ്യാഴം, 8 ഓഗസ്റ്റ് 2024 (09:56 IST)
Antim Panghal
ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ താരങ്ങള്‍ നിരാശ സമ്മാനിക്കുന്നതിനിടെ രാജ്യത്തിനെ നാണം കെടുത്തി ഗുസ്തി താരം അന്തിം പംഘലും സഹോദരിയും സഹോദരനും. ഗുസ്തി താരമായ അന്തിം പംഘലിന്റെ സഹോദരി അന്തിമിന്റെ അക്രഡിഷന്‍ കാര്‍ഡുപയോഗിച്ച് ഒളിമ്പിക്‌സ് വില്ലേജില്‍ കയറിയതാണ് പ്രശ്‌നമായത്. സംഭവത്തില്‍ അന്തിം പംഘലിനെ ചോദ്യം ചെയ്യാനായി പാരീസ് പോലീസ് വിളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
 
ഒളിമ്പിക് വില്ലേജില്‍ കടന്നുകയറിയതിനാണ് അന്തിം പംഘലിന്റെ സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് അന്തിമിന്റെ അക്രെഡിഷനടകം റദ്ദാക്കി. നിഷയെ പാരീസ് പോലീസ് തടഞ്ഞുവെച്ച ശെഷമാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം മദ്യലഹരിയില്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്തതിനെ അന്തിമിന്റെ സഹോദരനെതിരെയും പരാതിയുണ്ട്. സംഭവത്തെ പറ്റി കൂടുതല്‍ അറിയാനായി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘം പാരീസ് പോലീസ് സ്റ്റേഷനിലെത്തി. അന്തിമിനെ ഉടനെ തന്നെ നാട്ടിലേക്ക് തിരിച്ചയക്കും. ഇന്നലെ അനുവാദമില്ലാതെ അന്തിം ഒളിമ്പിക് വില്ലേജിന് പുറത്തുപോയതായും പരാതിയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍