വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിമ്പിക്‌സ് അയോഗ്യയാക്കിയതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫൈനലിലേക്ക് പ്രവേശിച്ചതിനു പിന്നാലെ വിനേഷിനെ അയോഗ്യ ആക്കുകയായിരുന്നു. വിനേഷിന്റെ ഭാരം രാത്രി 2 കിലോയോളം കൂടിയിരുന്നു. എന്നാല്‍ കഠിനമായി പരിശ്രമിച്ചതിലൂടെ 1.85 കിലോ വിനേഷ് കുറച്ചിരുന്നു. എങ്കിലും 100ഗ്രാം കൂടി നിന്നതിനാല്‍ അയോഗ്യ ആക്കുകയായിരുന്നു. 50 കിലോയിലാണ് വിനേഷ് മത്സരിച്ചത്.