യുഎസ് ഓപ്പണ്‍: സാനിയ- ഹിംഗിസ് സഖ്യം സെമിഫൈനലില്‍

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (16:05 IST)
യുഎസ്. ഓപ്പണ്‍ ടെന്നീസില്‍  സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിഫൈനലില്‍ പ്രവേശിച്ചു. ചൈനീസ് തായ്‌പെയുടെ യുങ് യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്‍ഡോ-സ്വിസ് ജോഡി പരാജയപ്പെടുത്തിയത്.സ്‌കോര്‍: 7-6 (5), 6-1. ഇറ്റലിയുടെ പതിനൊന്നാം സീഡായ സോര എറാനി-ഫ്ലൂവിയ പെന്നെറ്റ സഖ്യമാണ് സെമിയില്‍ സാനിയ-ഹിംഗിസ് ടീമിന്റെ എതിരാളി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കര്‍മാന്‍ കൗര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ റഷ്യയുടെ യെവ്‌ജെനിയ ലേവാഷോവയെ  6-2, 4-6, 6-3 നാണ് കാര്‍മാന്‍ പരാജയപ്പെടുത്തിയത്. മറ്റൊരു ഇന്ത്യന്‍ താരമായ പ്രാഞ്ജാല യാദ്‌ലപ്പള്ളി ജൂനിയര്‍ പെണ്‍കുട്ടിളകുടെ ഡബിള്‍സില്‍ പുറത്തായി