ഒളിംപിക്‌സ്: ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Webdunia
ശനി, 24 ജൂലൈ 2021 (09:43 IST)
ടോക്യോ ഒളിംപിക്‌സിലെ ആദ്യ ഹോക്കി മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ന്യൂസിലന്‍ഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്കായി ഇരട്ടഗോള്‍ നേടി. രുപിന്ദര്‍ സിങ്ങാണ് മറ്റൊരു ഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ശ്രീജേഷ് രക്ഷകനായി. 
 
ആവേശകരമായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആണ് ആദ്യ ഗോള്‍ നേടി മുന്നിലെത്തിയത്. പെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് കെയ്ന്‍ റസല്‍ ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിച്ചു. രുപിന്ദര്‍ സിങ്ങിലൂടെ ഇന്ത്യ ഇതിനു തിരിച്ചടി നല്‍കി. പിന്നീട് സെക്കന്‍ഡ് ക്വാര്‍ട്ടറില്‍ ഇന്ത്യ രണ്ട് ഗോള്‍ കൂടി നേടി 3-1 ന് മുന്നിലെത്തി. ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ അവസാന നിമിഷം വരെ ന്യൂസിലന്‍ഡ് പരിശ്രമിച്ചെങ്കിലും ജെന്നെസെനിലൂടെ രണ്ടാം ഗോള്‍ നേടി തോല്‍വി വഴങ്ങുകയായിരുന്നു. 
 
ഓസ്‌ട്രേലിയക്കെതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article