ഒളിമ്പിക്‌സിൽ ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയ അമ്പെയ്‌ത്തിൽ ഇന്ത്യയ്ക്ക് നിരാശ. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ അതാനു ദാസിനെ പ്രവീണ്‍ ജാദവ് പിന്തള്ളി. റാങ്കിംഗ് റൗണ്ടില്‍ അതാനു ദാസ് 35-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രവീണ്‍ ജാദവ്, അതാനു ദാസ്, തരുണ്‍ദീപ് റായ് എന്നിവര്‍ യഥാക്രമം 656, 653, 652 പോയിന്‍റുകളാണ് നേടിയത്.