ആകെ അവിയൽ പരുവം, ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമി കടക്കും?

Webdunia
വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:50 IST)
ടി20 ലോകകപ്പിൽ ഒരറ്റത്ത് മഴ വെല്ലുവിളിയായതിനെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചു. ഗ്രൂപ്പ് ഒന്നിലെ അയർലൻഡ്- അഫ്ഗാനിസ്ഥാൻ മത്സരവും ലോകകപ്പിലെ തന്നെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായി ഇംഗ്ലണ്ട്- ഓസ്ട്രേലിയ പോരാട്ടവുമാണ് ഇന്ന് ഉപേക്ഷിച്ചത്. ഇതോടെ കടുത്ത മത്സരം നിലനിൽക്കുന്ന ഒന്നാം ഗ്രൂപ്പിലെ സ്ഥിതി ആകെ അവതാളത്തിലായി.
 
വിചിത്രമാണ് ഗ്രൂപ്പ് ഒന്നിലെ പോയൻ്റ് പട്ടിക. പട്ടികയിൽ മൂന്ന് പോയൻ്റുകളുള്ള ന്യൂസിലൻഡ്,ഇംഗ്ലണ്ട്,അയർലൻഡ്, ഓസ്ട്രേലിയ ടീമുകളാണ് ഗ്രൂപ്പിലെ ആദ്യ 4 സ്ഥാനങ്ങളിലുള്ളത്. ഇതിൽ ന്യൂസിലൻഡ് 2 മത്സരങ്ങളും മറ്റ് ടീമുകൾ 3 മത്സരങ്ങളും പൂർത്തിയാക്കി. നിലവിലെ പോയൻ്റിൻ്റെ അടിസ്ഥാനത്തിൽ ന്യൂസിലൻഡിനാണ് സെമി സാധ്യതകൾ അധികവും.
 
ആദ്യ നാല് സ്ഥാനക്കാരിൽ ഇംഗ്ലണ്ടിന് 0.239 നെറ്റ് റൺറേറ്റ്, അയർലൻഡിന് 1.170, ഓസ്ട്രേലിയക്ക് 1.55 എന്നിങ്ങനെയാണുള്ളത്. ഈ ടീമുകൾക്കെല്ലാം ഇപ്പോഴും സെമി സാധ്യത നിലനിൽക്കുന്നു. ഗ്രൂപ്പിലെ ശക്തരായ ടീമുകൾ എന്ന നിലയിൽ ഓസീസ്, ഇംഗ്ലണ്ട് എന്നിവർക്ക് ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കുക മാത്രമല്ല മികച്ച റൺറേറ്റിൽ വിജയിക്കുക കൂടി വേണം. അഞ്ചാമതുള്ള ലങ്കയ്ക്ക് 2 പോയിൻ്റുകളാനുള്ളത്. മഴ ഇത്തരത്തിൽ പണിതരുകയാണെങ്കിൽ ശ്രീലങ്കയ്ക്കും ഗ്രൂപ്പിൽ മുന്നേറാൻ സാധ്യതയുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article