ഇന്ത്യയുടെ വിജയങ്ങൾ അവിടെ നിൽക്കട്ടെ, ബൗളിങ്ങിൽ ഇനിയും പരിഹരിക്കാൻ പ്രശ്നങ്ങൾ ഏറെയെന്ന് കപിൽദേവ്

വെള്ളി, 28 ഒക്‌ടോബര്‍ 2022 (18:33 IST)
ടി20 ലോകകപ്പിൽ സൂപ്പർ 12 ലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പാകിസ്ഥാനെതിരെ അവസാന പന്തിൽ വിജയം നേടിയ ഇന്ത്യ നെതർലൻഡ്സിനെതിരെ ആധികാരികമായ വിജയമാണ് സ്വന്തമാക്കിയത്. 2 മത്സരങ്ങളിലും ടീം വിജയിച്ചെങ്കിലും ഇന്ത്യയുടെ ബൗളിങ് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ഇതിഹാസതാരമായ കപിൽദേവ് പറയുന്നത്.
 
ഇന്ത്യയുടെ ബൗളിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. വലിയ ഗ്രൗണ്ടുകളിലാണ് മത്സരം എന്നതിനാൽ ലോകകപ്പിൽ സ്പിന്നർമാർക്ക് അല്പം മുൻതൂക്കം ലഭിക്കേണ്ടതാണ്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഒട്ടേറെ നോബോളുകളും വൈഡുകളും ഇന്ത്യ എറിഞ്ഞു. ഇന്ത്യൻ ബൗളിങ്ങിൽ ഇപ്പോഴും പിഴവുകളുണ്ടെന്നാണ് ഇത് കാണിക്കുന്നത്. കപിൽദേവ് പറഞ്ഞു. കെ എൽ രാഹുൽ കൂടുതൽ റൺസ് നേടാൻ തയ്യാറാകണമെന്നും സൂര്യകുമാറിനെ പോലൊരു പ്രതിഭയെ അടുത്തകാലത്ത് ഇന്ത്യ കണ്ടിട്ടില്ലെന്നും കപിൽദേവ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍