വിവാഹശേഷം വീട്ടു ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമല്ലെന്ന് കോടതി. വീട്ടുജോലികള്‍ ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ അത് വിവാഹത്തിന് മുന്‍പ് തന്നെ വ്യക്തമാക്കണമെന്നും മുംബൈ ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 492 അനുസരിച്ച് വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നതിനെ ഗാര്‍ഹിക പീഡനമായി കാണാനാകില്ല.