ഈ ഓപ്പണർമാരെയും മധ്യനിരയെയും കൊണ്ട് ഒന്നും പറ്റില്ലെന്ന് പണ്ടേ ഞാൻ പറഞ്ഞു, പാക് ടീമിനെതിരെ ആദ്യ വെടി പൊട്ടിച്ച് ഷോയ്ബ് അക്തർ

വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:47 IST)
ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ പാകിസ്ഥാൻ ടീമിനെതിരെ മുൻ താരങ്ങൾ രംഗത്ത്. പാക് ക്രിക്കറ്റ് ടീമിനെയും ബോർഡിനെയും പ്രതികൂട്ടിലാക്കി വലിയ വിമർശനമാണ് മുൻതാരങ്ങൾ ഉയർത്തുന്നത്. പാക് സ്റ്റാർ പേസറായിരുന്ന ഷോയ്ബ് അക്തറാണ് പാക് ടീമിനെതിരെ രൂക്ഷവിമർശനമുയർത്തിയത്.
 
ഈ ഓപ്പണർമാരെയും മധ്യനിരയേയും കൊണ്ട് ലോകകപ്പ് നേടാനാകില്ലെന്ന് താൻ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണെന്നും ബാബർ അസം ഒരു മോശം ക്യാപ്റ്റനാണെന്നും അക്തർ തുറന്നടിച്ചു. പാകിസ്ഥാന് ഒരു മോശം നായകനാണുള്ളത്. രണ്ടാം മത്സരത്തിൽ തന്നെ പാകിസ്ഥാൻ ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. പവർ പ്ലേ മുതലാക്കാൻ കഴിവുള്ള ഓപ്പണർ പാക് ടീമിലില്ല.
 
ഫഖർ സമനെ ഓപ്പണറാക്കി ബാബർ അസമിനോട് വൺ ഡൗണായി ഇറങ്ങാൻ ഞാൻ പലപ്പോഴും പറഞ്ഞു. അവൻ കേൾക്കുന്നില്ല. ഷഹീൻ അഫ്രീദിയുടെ ഫിറ്റ്നസ് ഒരു പിഴവാണ്. പിസിബി ചെയർമാൻ മുതൽ മാനേജ്മെൻ്റിന് വരെ ബുദ്ധിയില്ലെന്നും അക്തർ തുറന്നടിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍