ഇന്ന് മരണക്കളി; ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍, സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യം

വെള്ളി, 28 ഒക്‌ടോബര്‍ 2022 (08:50 IST)
ട്വന്റി 20 ലോകകപ്പില്‍ ഇന്ന് മരണക്കളി. ഗ്രൂപ്പ് ഒന്നിലെ ശക്തരായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുവര്‍ക്കും ഈ മത്സരം നിര്‍ണായകമാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ഗ്രൂപ്പ് ഒന്നില്‍ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍. രണ്ട് കളികളില്‍ ഒരു ജയവുമായി രണ്ട് പോയിന്റ് നേടിയിട്ടുണ്ട്. +0.239 ആണ് നെറ്റ് റണ്‍റേറ്റ്. ഓസ്‌ട്രേലിയ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ട് കളികളില്‍ ഒരു ജയത്തോടെ രണ്ട് പോയിന്റാണ് ഓസീസിന് ഉള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ആതിഥേയര്‍ വളരെ പിന്നിലാണ്. -1.555 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് ഉയരൂ. അല്ലാത്തപക്ഷം സെമി ഫൈനല്‍ കാണാതെ ആതിഥേയര്‍ പുറത്താകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍