ലോക ടെന്നീസ് ഡബിള്‍സ് റാങ്കിങ്ങ്: സിന്‍സിനാട്ടി ഓപ്പണ്‍ കിരീടനേട്ടത്തോടെ സാനിയ മിര്‍സ ഒന്നാമത്

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2016 (11:40 IST)
ലോക ടെന്നീസ് ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ മിര്‍സ ഒന്നാം സ്ഥാനത്ത്. സിന്‍സിനാട്ടി ഓപ്പണ്‍ കിരീടം നേടിയതിനു തൊട്ടുപിറകെയാണ് സാനിയയെ തേടി ലോക ഒന്നാം റാങ്ക് വീണ്ടുമെത്തിയത്. മാര്‍ട്ടീന ഹിംഗിസുമായി പിരിഞ്ഞ ശേഷം സാനിയ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റായിരുന്നു ബാര്‍ബറ സ്‌ട്രൈക്കോവയ്‌ക്കൊപ്പം സിന്‍സിനാട്ടിയില്‍ കളിച്ച മത്സരം. ഫൈനലില്‍ ഹിംഗിസിനെ തോല്‍പ്പിച്ചു തന്നെയായിരുന്നു സാനിയയുടെ കിരീടനേട്ടം.
 
അതേസമയം ഹിംഗിസ് ബസിന്‍സ്‌ക്കിയുമൊത്ത് വെള്ളി മെഡല്‍ നേടി. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ വനിതാ ഡബിള്‍സില്‍ സാനിയ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. സാനിയയുടെ പുതിയ പങ്കാളിയായ സ്‌ട്രൈക്കോവ  റിയോ ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. സഫറോവയുമൊത്ത വനിതാ ഡബിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിനായി സ്‌ട്രൈക്കോവ വെങ്കല മെഡല്‍ നേടുകയും ചെയ്തിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article