മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ സാം കോണ്‍സ്റ്റാസ്- കോലി വിവാദത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. മത്സരത്തില്‍ യുവതാരം ബാറ്റ് ചെയ്യുന്നതിനിടെ കോലി മനഃപൂര്‍വം കോണ്‍സ്റ്റാസിന്റെ ചുമലില്‍ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിറ്റേ ദിവസം ഓസീസ് മാധ്യമങ്ങള്‍ കോലിയുടെ പ്രവര്‍ത്തിക്കെതിരെ നിശിതമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് മത്സരത്തിന്റെ രണ്ടാം ദിനം കോലി നേരിട്ട് തന്നെ ഓസീസ് ആരാധകരോട് പ്രതികരിച്ചത്.