22കാരിയായ താരത്തിന്റെ കരിയറിലെ ആദ്യത്തെ ഒളിമ്പിക്‌സ് ഫൈനലാണിത്.
വെങ്കല മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സിലെ ഷൂട്ടിംഗ് വിഭാഗത്തില്‍ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും മനു ഭാകര്‍ സ്വന്തമാക്കി. ഷൂട്ടിംഗ് ഇനത്തില്‍ ഒളിമ്പിക്‌സില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേട്ടം സ്വന്തമാക്കുന്നത്. 2012ലെ ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയാണ് അവസാനമായി ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരം. സൗത്ത് കൊറിയന്‍ താരങ്ങളായ ഒഹ് യെ ജിന്നിനാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലെ സ്വര്‍ണമെഡല്‍. മറ്റൊരു കൊറിയന്‍ താരമായ കിം യെ ജി വെള്ളിമെഡലും സ്വന്തമാക്കി.