ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തിരെഞ്ഞെടുത്തു. ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്ത ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണിത്. റിയാന്‍ പരാഗ് ഇന്ത്യയുടെ ആദ്യ ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,റിയാന്‍ പരാഗ്,ഹാര്‍ദ്ദിക് പാണ്ഡ്യ,റിങ്കു സിംഗ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുള്ളത്.
അക്‌സര്‍ പട്ടേല്‍,രവി ബിഷ്‌ണോയ്,അര്‍ഷദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. റിയാന്‍ പരാഗ് ടീമിലെത്തിയപ്പോള്‍ ടി20 ലോകകപ്പില്‍ കളിച്ച ശിവം ദുബെ പ്ലെയ്യിംഗ് ഇലവനില്‍ നിന്നും പുറത്തായി. ഖലീല്‍ അഹമ്മദ്,വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവരും സഞ്ജുവിനൊപ്പം ടീമില്‍ ഇടം പിടിച്ചില്ല. 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പരമ്പരയില്‍ ഇന്ത്യ കളിക്കുക. ഏകദിന ടീമിനെ രോഹിത് ശര്‍മയും ടി20 ടീമിനെ സൂര്യകുമാര്‍ യാദവുമാണ് നയിക്കുന്നത്. ശുഭ്മാന്‍ ഗില്ലാണ് 2 ഫോര്‍മാറ്റിലും ഇന്ത്യയുടെ ഉപനായകന്‍.