ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത്. ഒപ്പം ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള കന്നി മത്സരവും. മലയാളി താരം സഞ്ജു സാംസണ്‍ 15 അംഗ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത് ആയിരിക്കും വിക്കറ്റ് കീപ്പര്‍. മൂന്ന് സ്പിന്നര്‍മാരായി ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജുവിന്റെ വഴികള്‍ അടയും.
സാധ്യത ഇലവന്‍: ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്