എന്റെ അണ്ടര്‍ 19 കരിയറിന് ശേഷം ശ്രീലങ്കയുടെ ഒരു ടീമിലും ഞാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈയ്ക്കായി അരങ്ങേറിയതിന് ശേഷം എനിക്ക് അവസരങ്ങള്‍ ലഭിക്കുകയും ശ്രീലങ്കയുടെ പ്രധാനടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചെന്നൈയ്ക്കായി കളിക്കും വരെ എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. മഹി ഭായിയുമായി ഡ്രസ്സിംഗ് റൂം പങ്കിടുന്നത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും പതിരനെ പറഞ്ഞു.