ലോകകപ്പിലും തിളങ്ങി, ഇന്ത്യൻ യുവതാരത്തിന് ടെസ്റ്റിൽ അരങ്ങേറ്റത്തിന് വഴിയൊരുങ്ങുന്നു

അഭിറാം മനോഹർ

വ്യാഴം, 25 ജൂലൈ 2024 (20:12 IST)
ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഇടം കയ്യല്‍ പേസര്‍ അര്‍ഷദീപ് സിംഗിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് അര്‍ഷദീപിനെ ഉള്‍പ്പെടുത്താന്‍ സെലക്ടമാര്‍ ആലോചിക്കുന്നത്. ലിമിറ്റഡ് ഓവറില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരം ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
 
ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്‌ട്രേലിയ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലും താരത്തെ ഉള്‍പ്പെടുത്തുമെന്ന് സൂചനകളുണ്ട്. ഇത് കണക്കിലെടൂത്ത് ഈ വര്‍ഷം ദുലീപ് ട്രോഫി കളിക്കാന്‍ താരത്തിനോട് ബിസിസിഐ ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. ഇന്ത്യന്‍ ടീമില്‍ 2 ഇടം കയ്യന്‍ പേസര്‍മാരെ ഉള്‍പ്പെടുത്തുന്നതില്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമുണ്ട്. ഇത് കണക്കിലെടുത്താണ് സിംബാബ്വെ പര്യടനത്തിലും ശ്രീലങ്കക്കെതിരായ ടി20,ഏകദിന മത്സരങ്ങള്‍ക്കായുള്ള ടീമില്‍ ഖലീല്‍ അഹമ്മദിനെ എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍