ആദ്യ മത്സരം തോറ്റ അര്‍ജന്റീനയെ പേടിക്കണം, ഒളിമ്പിക്‌സില്‍ ഇറാഖിനെ തകര്‍ത്ത് ആല്‍ബിസെലസ്റ്റകള്‍

അഭിറാം മനോഹർ

ഞായര്‍, 28 ജൂലൈ 2024 (10:24 IST)
Argentina, Olympics
ഒളിമ്പിക്‌സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്നും തിരിച്ചുവന്ന് അര്‍ജന്റീന. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലെ ഇറാഖിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന നോക്കൗട്ട് സാധ്യതകള്‍ നിലനിര്‍ത്തി. തിയാഗോ അല്‍മാഡ,ലൂസിയാനോ ഗോണ്ഡോ,എസെക്വിയല്‍ ഫെര്‍ണാണ്ടസ് എന്നിവരായിരുന്നു അര്‍ജന്റീനയ്ക്കായി വലക്കുലുക്കിയത്. ഐമന്‍ ഹുസൈന്‍ ഇറാഖിനായി ആശ്വാസഗോള്‍ നേടി.
 
മത്സരത്തിന്റെ പതിമൂന്നാം മിനുറ്റില്‍ തിയാഗോ അല്‍മാഡയിലൂടെ അര്‍ജന്റീന മുന്നിലെത്തി. ജൂലിയന്‍ അല്‍വരാസിന്റെ പാസിലായിരുന്നു ഗോള്‍. ഹാഫ് ടൈമിന് മുന്നെ ക്യാപ്റ്റന്‍ ഐമന്‍ ഹുസൈനിലൂടെ ഇറാഖ് സമനില പിടിച്ചു. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ടായെത്തിയ ലൂസിയാനോ ഗോണ്ഡോ അര്‍ജന്റീനയ്ക്ക് ലീഡ് കൊടുത്തു. മത്സരം അവസാനിക്കാന്‍ 6 മിനിറ്റുകള്‍ക്കുള്ളില്‍ എസെക്വിയല്‍ ഫെര്‍ണാണ്ടസ് കൂടി ഗോള്‍ കണ്ടെത്തിയതോടെ അര്‍ജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍