കോമൺവെൽത്ത് ഗെയിംസിൽ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് ദേശിയ റെക്കോർഡോഡെ നാലാം സ്ഥാനം. 45.31 സെക്കന്റിൽ ഫിനിഷ് ചെയ്ത അനസിന് നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. മത്സരത്തിൽ ബോട്‌സ്വാനയുടെ ഐസക്ക് മക്വാനയാണ് സ്വര്‍ണ്ണം നേടിയത്.
അതേസമയം വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കി. ഹീന സിദ്ദുവാണ് ഇന്ത്യക്കായി സ്വർണ്ണം കരസ്ഥമാക്കിയത്. 38 പോയന്റുകൾ നേടി ഗെയിംസ് റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് ഹീനയുടെ സ്വർണ്ണ നേട്ടം. നേരത്തെ 10 മീറ്റർ എയർ പിസ്റ്റലിലും ഹീന സിദ്ദു വെള്ളി കരസ്ഥമാക്കിയിരുന്നു.
ഇതോടെ 11 സ്വർണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പടെ 20 മെഡൽ സ്വന്തമാക്കിയ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്